തൃത്താലയില്‍ നിന്നുള്ള സിപിഎം അംഗം എം ബി രാജേഷ് 15ാം നിയമസഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ കോണ്‍ഗ്രസ് അംഗമായ കുണ്ടറയില്‍ നിന്നുള്ള പി സി വിഷ്ണുനാഥിനെ പരാജയപ്പെടുത്തിയാണ് സ്പീക്കറായത്. 40 നെതിരെ 96 വോട്ടുകള്‍ക്കാണ് വിജയം.
ലോക്‌സഭയില്‍ രണ്ടുതവണ അംഗമായിട്ടുള്ള രാജേഷ് നിയമസഭയില്‍ കന്നിക്കാരനാണ്. ആദ്യ പ്രവേശനത്തില്‍ തന്നെ സ്പീക്കറാകുന്നതും അപൂര്‍വമാണ്. അറിവും അനുഭവവും ഉള്ള വ്യക്തിയാണ് എം ബി രാജേഷ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.