പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി

0

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ പ്രോടേം സ്പീക്കര്‍ പിടിഎ റഹീം മുമ്പാകെ പുരോഗമിക്കുകയാണ്. 53 പേരാണ് സഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ സഭയിലെ 75 അംഗങ്ങള്‍ക്ക് ഇത് രണ്ടാമൂഴമാണ്.

ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ. വള്ളിക്കുന്ന് നിന്ന് വിജയിച്ച അബ്ദുള്‍ ഹമീദാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ആബിദ് ഹുസൈന്‍ രണ്ടാമതുും അഹമ്മദ് ദേവര്‍ കോവില്‍ മൂന്നാമതുമായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയില്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്ന, മന്ത്രി സഭയിലെ ആദ്യ അംഗമാണ് അഹമ്മദ് ദേവര്‍ കോവില്‍. ആകെ അംഗങ്ങളില്‍ 37 ശതമാനം പേരും പുതുമുഖങ്ങളാണെന്ന പ്രത്യേകതയുമുണ്ട്. 2016ന് മുമ്പ് അംഗങ്ങളായിരുന്ന 12 പേര്‍ സഭയിലേക്ക് തിരിച്ചെത്തി. പിസി വിഷ്ണുനാഥാണ് യുഡിഎഫിൻ്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുക.