മോദിക്ക് പിന്തുണയുമായി കങ്കണ റണാവത്ത്

0

പ്രധാനമന്ത്രി നരേന്ദ്ര മോദി വികാരാധീനനായ സംഭവം സൈബര്‍ ഇടത്തില്‍ കടുത്ത വിമര്‍ശനമാണ് ഉണ്ടാക്കിയത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കം മോദിയെ പരിഹസിച്ചിരുന്നു. മോദിയുടേത് മുതലക്കണ്ണീരാണെന്നുള്ള പരിഹാസവും രാജ്യം ഏറ്റെടുത്തു.

എന്നാല്‍ ഇപ്പോള്‍ പ്രധാനമന്ത്രിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്ത്. മോദിയുടെ കണ്ണുനീര്‍ താന്‍ സ്വീകരിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം കങ്കണ ഫേസ്ബുക്കില്‍ കുറിച്ചത്. മനസിന്റെ വേദന മാറാന്‍ ചിലര്‍ക്ക് ദുഃഖം പങ്കിട്ടെ മതിയാകൂ എന്നും അവര്‍ പറഞ്ഞു.

മോദിയുടെ കണ്ണുനീര്‍ അറിയാതെയാണോ അറിഞ്ഞുകൊണ്ടാണോ വന്നത് എന്നതിന് എന്താണ് പ്രാധാന്യമെന്നും അത് ഇത്ര വലിയ കാര്യമാണോയെന്നും ചിലര്‍ എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണുന്നവരാണെന്നും കങ്കണ കുറിച്ചു. പ്രദാനമന്ത്രിയുടെ കണ്ണുനീര്‍ താന്‍ സ്വീകരിക്കുന്നുവെന്നും തന്റെ ദുഃഖം പങ്കിടാന്‍ താന്‍ മോദിയെ അനുവദിച്ചിരിക്കുന്നുവെന്നും കങ്കണ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.