പ്രതികൂല കാലാവസ്ഥ; ചൈനയില്‍ മാരത്തണില്‍ പങ്കെടുത്ത 21 പേര്‍ മരിച്ചു

0

ചൈനയില്‍ 100 കിലോമീറ്റര്‍ ക്രോസ് കണ്‍ട്രി മൗണ്ടന്‍ മാരത്തണില്‍ പങ്കെടുത്ത 21 പേര്‍ കനത്ത മഴയിലും കാറ്റിലും അകപ്പെട്ട് മരിച്ചു. ഗാന്‍സു പ്രൊവിന്‍സിലെ യെല്ലോ റിവര്‍ സ്‌റ്റോണ്‍ വനമേഖലയിലാണ് മാരത്തണ്‍ സംഘടിപ്പിച്ചത്. ഡ്രോണും റഡാറും ഉപയോഗിച്ച് വനത്തില്‍ അകപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

മാരത്തണില്‍ പങ്കെടുക്കുന്ന 172 പേരില്‍ 18 പേരെ രക്ഷിച്ചു. കാലാവസ്ഥ അതിരൂക്ഷമായതോടെ മത്സരം നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ചു. പരിക്കേറ്റ നിരവധി മത്സരാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.