വിഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത തീരുമാനത്തെ പ്രശംസിച്ച് കെ മുരളീധരന്‍. തലമുറമാറ്റം കോണ്‍ഗ്രസിന്റെ പുതിയ മാറ്റത്തിന് തുടക്കാമായിരിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു. എംഎല്‍എമാരുടെ മാത്രം അഭിപ്രായം കണക്കിലെടുത്ത് ഹൈക്കമാന്‍ഡെടുത്ത തീരുമാനം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഗുണം ചെയ്യും.
മുന്‍കാലങ്ങളില്‍ ആദര്‍ശത്തിന്റെ പേരിലായിരുന്നു കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ടായിരുന്നത്. എല്ലാത്തിനും ഗ്രൂപ്പ് മാത്രം നോക്കി കാര്യങ്ങള്‍ തീരുമാനിച്ചതിന്റെ ദുരന്തമാണ് ഇപ്പോള്‍ പാര്‍ട്ടിയും അനുഭവിച്ച് കൊണ്ടിരിക്കുന്നത്. ഓരോ 5 വര്‍ഷവും ഭരണമാറ്റമുണ്ടാകുമെന്നും അത് ഭരണഘടനാ ബാധ്യതയെന്നുമാണ് ചിലര്‍ ധരിച്ചുവെച്ചിരുന്നതെന്നും മുരളീധരന്‍ പറഞ്ഞു.