ഊര്‍ജസ്വലതയോടെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ കോണ്‍ഗ്രസിന് മുസ്ലിം ലീഗിൻ്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വി ഡി സതീശനേയും അദ്ദേഹം അഭിനന്ദിച്ചു. കോണ്‍ഗ്രസ് ഇല്ലാതാകുമെന്നോര്‍ത്ത് ഇടതുപക്ഷമുള്‍പ്പെടെ ആരും സന്തോഷിക്കേണ്ട.
‘ എൻ്റെയും പാര്‍ട്ടിയുടേയും എല്ലാവിധ പിന്തുണയുമുണ്ടാകും. കോണ്‍ഗ്രസ് ശക്തിപ്പെടുക എന്നത് ഇന്ത്യയിലെ ഏത് മതേതര പാര്‍ട്ടിയുടേയും ആവശ്യമാണ്. ഇടതുപക്ഷത്തിനായാലും ദേശീയ തലത്തില്‍ നിവര്‍ന്നു നില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസ് ശക്തിപ്പെടണം. അതിന് വേണ്ടി പാര്‍ട്ടി എടുക്കുന്ന ഏത് നടപടിക്കും പിന്തുണ നല്‍കും. ലീഗ് നല്‍കുന്ന പിന്തുണയേക്കാള്‍ മറ്റ് സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിന് നല്‍കുന്നുണ്ട്. പാര്‍ടി ഉയര്‍ന്ന് വരേണ്ടത് രാജ്യത്തിൻ്റെ ആവശ്യമാണ്. അതുകൊണ്ടാണ് പിന്തുണ ഉറപ്പ് കൊടുക്കുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.