വിഡി സതീശനെ അഭിനന്ദിച്ച് വിഎം സുധീരന്‍

0

പതിനഞ്ചാം കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവായ വിഡി സതീശനെ അഭിനന്ദിച്ച് കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎം സുധീരന്‍. ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അതീതമായി പാര്‍ട്ടി താല്പര്യത്തിന് മുന്‍തൂക്കം ലഭിച്ചു. ഗുണപരമായ സമൂലമാറ്റത്തിന് ഇത് ഒരു തുടക്കമാകട്ടെ എന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാന കോണ്‍ഗ്രസിലെ തലമുറ മാറ്റത്തിന് കൂടി തുടക്കമിടുകയാണ് പ്രതിപക്ഷ നേതൃപദവിയിലേക്ക് വിഡി സതീശനെ നിയമിച്ചതോടെ പാര്‍ട്ടി ഹൈക്കമാന്‍ഡ് ചെയ്തിരിക്കുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഇക്കാര്യം സംസ്ഥാനഘടകത്തെ അറിയിച്ചത്.

ഏറെ നാളുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും ശേഷം ഇന്നാണ് പ്രതിപക്ഷ നേതാവിനെ കോണ്‍ഗ്രസ് തീരുമാനിച്ചത്.