പ്രതിപക്ഷ നേതാവായി വി ഡി സതീശന്‍

0

സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായി വി ഡി സതീശനെ അല്‍പ്പ സമയത്തിനകം പ്രഖ്യാപിക്കും. ഇതു സംബന്ധിച്ച സൂചനകള്‍ കോണ്‍ഗ്രസ് ഹൈക്കമാൻ്റ് നല്‍കി. ഇതോടെ സിപിഎമ്മിനു പുറമെ കോണ്‍ഗ്രസിലും തലമുറ മാറ്റം നടക്കുകയാണ്.

ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളുടെ അഭിപ്രായത്തെ കൂടി തള്ളിക്കളഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ് ഹൈക്കമാൻ്റ്. മുസ്ലീലീഗ് അടക്കമുള്ള ഘടകകക്ഷികളും നേതൃമാറ്റത്തെ പിന്തുണച്ചു. രാഹുല്‍ഗാന്ധിയും നേതൃമാറ്റത്തിനൊപ്പമാണ്. ഇതോടെയാണ് കോണ്‍ഗ്രസില്‍ പുതിയ നേതൃനിര എന്നത് യാഥാര്‍ഥ്യമാവുന്നു. രമേശ് ചെന്നിത്തല-ഉമ്മന്‍ചാണ്ടി അച്ചുതണ്ട് എന്നത് മാറുന്നു എന്നതാണ് ഏറ്റവും പ്രധാനം.