രാജ്യത്ത് കോൺഗ്രസിനെ ഇല്ലാതാക്കാൻ നരേന്ദ്ര മോദിക്ക് പറ്റിയില്ല, പിന്നെയല്ലെ പിണറായി വിജയൻ എന്ന് കെ മുരളീധരൻ. കോണ്‍ഗ്രസ് മുക്തമാക്കാന്‍ മോദിയല്ല ആരു വിചാരിച്ചാലും സാധിക്കില്ല.
24 ന് നിയമസഭ ചേരുമ്പോൾ പ്രതിപക്ഷ നേതാവ് സഭയില്‍ ഉണ്ടാകും. അതിൽ ആർക്കും സംശയം വേണ്ട. പ്രതിപക്ഷ നേതാവ് ആരെന്ന് എം.എല്‍ എ മാര്‍ അഭിപ്രായം പറയും. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരണമില്ല. ഇക്കാര്യത്തില്‍ ഇന്നോ നാളെയോ തീരുമാനമുണ്ടാകും.
സംഘടന കാര്യമാണ് ഇനി മുഖ്യ കാര്യം അപ്പോള്‍ കെ.പി സി സി പ്രസിഡണ്ടിൻ്റെ കാര്യവും ചര്‍ച്ച ചെയ്യും. സംഘടന തലത്തില്‍ മൊത്തം അഴിച്ചു പണി വേണം. തോല്‍വിക്ക് കാരണം പാര്‍ട്ടിക്ക് അടിത്തറ ഇല്ലാതായതാണ്. കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണം. ഞാന്‍ മാറി തരാന്‍ തയ്യാറാണ്. എനിക്ക് എൻ്റെ കാര്യം മാത്രമേ പറയാനാകൂ.
സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഇത്രയും വൈകിയത് എത്തു കൊണ്ടെന്ന് ചിന്തിക്കണം. കൊവിഡ് കാരണമാണ് പ്രതിപക്ഷം സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്. സര്‍ക്കാറിൻ്റെ തെറ്റ് കണ്ടാല്‍ പ്രതികരിക്കും.
ഹൈക്കമാൻ്റ് നന്നായി നയിച്ചു. പക്ഷെ അത് വോട്ടാക്കി മാറ്റാന്‍ ഇവിടെ കഴിഞ്ഞില്ല. സ്ഥാനമാനങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വെക്കുന്നത് ശരിയല്ല. തനിക്ക് ഒരു ചുമതലയും വേണ്ട. ഇക്കാര്യം നേതൃത്ത്വത്തോട് അറിയിച്ചു. പുതിയ മന്ത്രിസഭയിൽ ആരേയും മോശക്കാരായി കാണുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു.