കൊവിഡില്‍ ജീവന്‍ നഷ്ടമായവരെ കുറിച്ച് സംസാരിക്കുന്നതിനിടെ വിതുമ്പി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് ഒരുപാട് പ്രിയപ്പെട്ടവരുടെ ജീവനാണ് കവര്‍ന്നെടുത്തതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം തരംഗത്തില്‍ നമ്മള്‍ കരുത്ത പോരാട്ടമാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയില്‍ ആരോഗ്യപ്രവര്‍ത്തകരോട് സംസാരിക്കുവേയായിരുന്നു വികാരനിര്‍ഭരമായ നിമിഷങ്ങള്‍ അരങ്ങേറിയത്.
‘ ഈ വൈറസ് നമ്മുടെ പ്രിയപ്പെട്ട പലരുടേയും ജീവന്‍ കവര്‍ന്നു. അവര്‍ക്കും കുടുംബത്തിനും ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. രണ്ടാം തരംഗത്തില്‍ ഒരേസമയം, പലതരത്തിലുല്‌ള പോരാട്ടങ്ങളാണ് നാം നടത്തിവന്നത്. രോഗബാധാനിരക്ക് വളരെയധികമാണ്. കൂടുതല്‍ ആളുകള്‍ക്ക് ആശുപത്രിയില്‍ കഴിയേണ്ട സാഹചര്യമാണുള്ളത്’. പ്രധാനമന്ത്രി പറഞ്ഞു.
വാക്‌സിനേഷന്‍ സാമൂഹിക ഉത്തരവാദിത്തമാക്കി മാറ്റണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. കൊവിഡിനെതിരെയുള്ളത് നീണ്ട യുദ്ധമാണെന്നും വാക്‌സിനേഷന്‍ കൂട്ടായ ഉത്തരരവാദിത്തമാണെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. രാജ്യത്തെ പല സംസ്ഥാനങ്ങളിലും സ്ഥിരീകരിച്ച ബ്ലാക്ക് ഫംഗസ് രാജ്യം നേരിടുന്ന പുതിയ വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.