ചിപ്‌കോ നായകന്‍ സുന്ദര്‍ലാല്‍ ബഹുഗുണ വിടവാങ്ങി

0

ചിപ്‌കോ പ്രസ്ഥാനത്തിന്റെ നേതാവ് സുന്ദര്‍ലാല്‍ ബഹുഗുണ അന്തരിച്ചു. 94 വയസായിരുന്നു. കൊവിഡ് ബാധിച്ച് കുറച്ച് ദിവസങ്ങളായി എംയിസില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം.

ഹിമാലയ മേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം ഉള്‍ക്കൊണ്ട് കൊണ്ട് സുന്ദര്‍ലാല്‍ ബഹുഗുണ തന്റെ ജീവിതം തന്നെ പരിസ്ഥിതി സംരക്ഷണത്തിനായി മാറ്റി വെക്കുകയായിരുന്നു.

സ്ത്രീകള്‍ക്കും നദീ സംരക്ഷണത്തിനുമായി എന്നും നിലകൊണ്ടു. ഉത്താരഖണ്ഡലിെ തെഹ്രിക്ക് അടുത്ത് മറോദ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. തൊട്ടുകൂടായ്മക്കെതിരെയും മദ്യപാനത്തിനെതിരെയും നിരന്തരം പോരാടിയാണ് സുന്ദര്‍ലാല്‍ ബഹുഗുണ തന്റെ സമരജീവിതത്തിന് ആരംഭം കുറിച്ചത്.

1974 മാര്‍ച്ച് 26നായിരുന്നു ചിപ്‌കോ പ്രസ്ഥാനം തുടങ്ങിയത്. കാടുകളിലെ മരങ്ങള്‍ മുറിക്കാന്‍ കോണ്‍ട്രാക്ടര്‍മാരെ അനുവദിച്ചുകൊണ്ടുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിനെതിരെ ആയിരുന്നു പോരാട്ടം. ഇതിനെതിരെ സുന്ദര്‍ലാല്‍ ബഹുഗുണയുടെ നേതൃത്വത്തില്‍ കര്‍ഷകരും ഗ്രാമവാസികളും ചേര്‍ന്ന് സമരം നടത്തുകയായിരുന്നു. മരങ്ങളെ കെട്ടിപ്പിടിച്ച് നിന്നുകൊണ്ടാണ് ചിപ്‌കോ സമരം അന്നവര്‍ നയിച്ചത്. യുപിയിലെ റെിനിയല്‍ മരം മുറിക്കുന്നത് തടയാനായിരുന്നു ഇത്തരമൊരു സമരരീതി കൊണ്ടുവന്നത്.

1980 മുതല്‍ 2004 വരെ തെഹ്രി അണക്കെട്ട് വിരുദ്ധ പ്രസ്ഥാനത്തിന്റെ പോരാളി കൂടിയായിരുന്നു. അണക്കെട്ടിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി നിരവധി തവണയാണ് ഉപവാസ സമരം നടത്തി അദ്ദേഹം ശ്രദ്ധയാകര്‍ഷിച്ചത്. 2009ല്‍ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. 1981ല്‍ പത്മശ്രീ ലഭിച്ചെങ്കിലും അദ്ദേഹം നിരസിക്കുകയാണുണ്ടായത്.