അമേരിക്കയുമായുള്ള സമാധാന കരാര്‍ ഒപ്പിട്ട് മഷി ഉണങ്ങും മുന്‍പേ പ്രതിസന്ധി. സമാധാന കരാറില്‍ നിന്ന് പിന്‍വാങ്ങാനുള്ള സാധ്യത തള്ളാതെ താലിബാന്‍. അഫ്ഘാന്‍ സര്‍ക്കാരുമായി ചര്‍ച്ചക്ക് താല്‍പര്യമില്ലെന്ന് താലിബന്‍ വക്താവ് അറിയിച്ചു. വിദേശ സൈനികരെ ആക്രമിക്കില്ലെങ്കിലും സര്‍ക്കാര്‍ സൈനികരെ ശത്രുക്കളായി കാണും, സര്‍ക്കാരുമായുള്ള പോരാട്ടം തുടരുമെന്നും വക്താവ് പറഞ്ഞു.
ഇതിന് പിന്നാലെ ആക്രമണം നടത്തി നിലപാട് താലിബാന്‍ വ്യക്തമാക്കി. സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.