കൊറോണ വൈറസ് പടരുന്നത് ലോകം മുഴുവന്‍ ആശങ്കയോടെ കാണുന്നതിനിടയില്‍ ഇന്ത്യയില്‍ വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ പരിശോധനകള്‍ കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍. രണ്ടുപേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡല്‍ഹി, തെലങ്കാന എന്നിവിടങ്ങളിലാണ് സ്ഥിരീകരിച്ചത്. ഇതോടെ 21 വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന ഉറപ്പാക്കി. 12 രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് കൂടുതല്‍ നിരീക്ഷിക്കുന്നത്. വൈറസ് ബാധയുള്ള രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ സിങ്ങ് ആവശ്യപ്പെട്ടു.