നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നീളും. നാളെ വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ട് ഡല്‍ഹി പട്യാല കോടതി സ്‌റ്റേ ചെയ്തു. പ്രതി പവന്‍ ഗുപ്ത ദയാഹര്‍ജി നല്‍കിയ സാഹചര്യത്തിലാണ് സ്റ്റേ ചെയ്തത്. ഇതോടെ പുതിയ മരണവാറണ്ട് ഇറക്കേണ്ടിവരും.
എന്നാല്‍ പവന്‍ ഗുപ്തയുടെ ദയാഹര്‍ജി വൈകീട്ടോടെ രാഷ്ട്രപതി തള്ളി. ദയാഹര്‍ജി തള്ളിയാല്‍ വധശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് 14 ദിവസത്തെ സാവകാശം നല്‍കണം എന്ന സുപ്രീംകോടതി വിധിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദയാഹര്‍ജി തള്ളിയതിന് പിന്നാലെ ഡല്‍ഹി കോടതി മരണവാറണ്ട് സ്‌റ്റേ ചെയ്തത്.