എം എ യൂസഫലിക്ക് സൗദിയുടെ പ്രീമിയം റസിഡന്‍സി കാര്‍ഡ്

0

വിദേശികള്‍ക്ക് രാജ്യത്ത് സ്ഥിര താമസത്തിന് സൗദി അറേബ്യ നല്‍കുന്ന പ്രീമിയം റസിഡന്‍സി കാര്‍ഡ് മലയാളി വ്യവസായി എം എ യൂസഫലിക്ക് ലഭിച്ചു. ഈ അംഗീകാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് ആവിഷ്‌ക്കരിച്ച പദ്ധതി പ്രകാരമാണ് സ്ഥിരതാമസം അനുവദിക്കുന്നത്.