ട്വിറ്റര്‍ പോലുള്ള സമൂഹ മാധ്യമങ്ങളില്‍ ശക്തമായ സാന്നിധ്യമായ പ്രധനമന്ത്രി നരേന്ദ്ര മോദി യു ടേണ്‍ നീക്കത്തില്‍. താന്‍ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ തല്‍ക്കാലത്തേക്ക് ഉപേക്ഷിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് മോദി ട്വീറ്റ് ചെയ്തു. അടുത്ത ഞായറാഴ്ച മുതല്‍ ഉപേക്ഷിക്കുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നതെന്നാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്. സമൂഹ മാധ്യമങ്ങളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള നേതാക്കളില്‍ ഒരാളാണ് നരേന്ദ്ര മോദി.