സത്യപ്രതിജ്ഞക്ക് മുമ്പ് മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും പുന്നപ്ര വയലാറിലും വലിയ ചുടുകാടിലും എത്തി പുഷ്പാര്‍ച്ചന നടത്തി. കോവിഡ് നിയന്ത്രണ പശ്ചാത്തലത്തിലും സത്യപ്രതിജ്ഞക്ക് മുമ്പ് പുന്നപ്രയും ചുടുകാടും സന്ദര്‍ശിക്കുക എന്ന പതിവ് പിണറായി വിജയനും സംഘവും തെറ്റിച്ചില്ല.
രാവിലെ ഒമ്പതോടെ ആദ്യം പുന്നപ്രയിലാണ് മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും എത്തിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ചടങ്ങ്. എന്നാലും സിപിഎം പ്രവര്‍ത്തകര്‍ കൂട്ടമായി എത്തി. അവരെ അകത്തേക്ക് കടത്തി വിടാതിരിക്കാന്‍ പൊലീസും വളണ്ടിയര്‍മാരും ശ്രദ്ധിച്ചു. അവിടെ പുഷ്ാപാര്‍ച്ചന നടത്തിയ ശേഷം വൈകാതെ മുഖ്യമന്ത്രി വലിയ ചുടുകാടിലേക്ക് പോയി.
വൈകീട്ട് മൂന്നരക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. ഹൈക്കോടതി ഉത്തരവിൻ്റെ കൂടി പശ്ചാത്തലത്തില്‍ 400ല്‍ താഴെ ആളുകള്‍ മാത്രമേ ചടങ്ങിനെത്തൂ എന്നാണ് കരുതുന്നത്.