പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി പിജെ ജോസഫിനെ തെരഞ്ഞെടുത്തു

0

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി പിജെ ജോസഫിനെ തെരഞ്ഞെടുത്തു. ഡെപ്യൂട്ടി ലീഡറായി മോന്‍സ് ജോസഫ് എംഎല്‍എയെയും തെരഞ്ഞെടുത്തു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം.

നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയുടെ ഭരണഘടനാ പ്രകാരം കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പിജെ ജോസഫ് എംഎല്‍എയെയാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ച് ചേര്‍ത്തത്.

വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ പിസി തോമസ,് സെക്രട്ടറി ജനറല്‍ അഡ്വ ജോയി എബ്രഹാം എന്നിവരും പ്രത്യേക ക്ഷണിതാക്കളായി യോഗത്തില്‍ പങ്കെടുത്തു.