പുതിയ മന്ത്രിസഭാ രൂപീകരണത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ സന്ദർശിച്ചു. രാജ്ഭവനിൽ എത്തിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടത്. ഇടതുമുന്നണിയുടെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടത് സംബന്ധിച്ച കത്ത് ഗവർണർക്ക് കൈമാറി. പിണറായി വിജയന് ഗവർണർ ആശംസ നേർന്നു.