പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കട്ടെ; നല്‍കിയ പിന്തുണക്ക് നന്ദിയര്‍പ്പിച്ച് കെകെ ശൈലജ

0

രണ്ടാം പിണറായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതികരിച്ച് കെകെ ശൈലജ. മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി എടുത്ത ഏത് തീരുമാനവും അംഗീകരിക്കുന്നു. ഏല്‍പ്പിക്കുന്ന ചുമതല ഏതായാലും നിര്‍വഹിക്കും. കൊവിഡ് പ്രതിരോധം കൂട്ടമായ ഉത്തരവാദിത്വമാണ്. തന്റെ ചുമതല കൃത്യമായി നിറവേറ്റിയെന്നും കെകെ ശൈലജ അറിയിച്ചു.

പുതുമുഖങ്ങള്‍ കൂടുതല്‍ തിളക്കത്തോടെ പ്രവര്‍ത്തിക്കും. വിവാദങ്ങളുടെ ആവശ്യമില്ലെന്നും തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നൂറ് നന്ദിയുണ്ടെന്നും കെകെ ശൈലജ വ്യക്തമാക്കി.

ആരോഗ്യമന്ത്രിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് കെകെ ശൈലജ നടത്തിയെന്നതിന്റെ തെളിവായിരുന്നു കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ലഭിച്ച വമ്പിച്ച ഭൂരിപക്ഷത്തിന്റെ വിജയം. ആരോഗ്യമന്ത്രിയെന്ന നിലയില്‍ കെകെ ശൈലജയുടെ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ നേടിയ അഭിനന്ദനങ്ങളും സല്‍പ്പേരും മട്ടന്നൂര്‍ മണ്ഡലത്തിലെ വലിയ വിജയവും പാര്‍ട്ടിക്ക് ഏറെ ഗുണം ചെയ്തിരുന്നു. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ പശ്ചാത്തലത്തില്‍ കെകെ ശൈലജ തുടരും എന്ന് അണികള്‍ പോലും കരുതിയിരുന്നു.

12 സിപിഎം മന്ത്രിമാരില്‍ പിണറായി വിജയന്‍ ഒഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. കൊടിയേരി ബാലകൃഷ്ണനാണ് പുതുമുഖ പട്ടിക മുന്നോട്ടുവെച്ചത്. 88 പേരും പട്ടിക അംഗീകരിച്ചു. 88 പേരും പട്ടിക അംഗീകരിച്ചുവെന്നും ശൈലജക്കായി 7 പേര്‍ പിന്തചുണച്ചുവെന്നുമാണ് വിവരം. ഒരാള്‍ക്ക് മാത്രമായി ഇളവുകള്‍ നല്‍കേണ്ടതില്ലെന്നാണ് യോഗത്തില്‍ തീരുമാനമായത്. എംവി ജ.രാജന്‍ അടക്കം ശൈലജ ടീച്ചറെ പിന്തുണച്ചെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.