സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കൊടിയേരി ബാലകൃഷ്ണന്‍ വീണ്ടും തിരിച്ചുവരുമെന്ന് സൂചന. നാളെ ചേരുന്ന സിപിഎം സെക്രട്ടറിയേറ്റില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകാനാണ് സാധ്യത. പുതിയ മന്ത്രിസഭയിലെ വകുപ്പുകള്‍ തീരുമാനിക്കാനാണ് നാളെ യോഗം വിളിച്ചിരിക്കുന്നത്. യോഗത്തില്‍ എടുക്കുന്ന തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.
അസുഖബാധിതനായി പാര്‍ട്ടി നേതൃത്്വത്തില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണി കണ്‍വീനര്‍ കൂടിയായ എ വിജയരാഘവനാണ് ഇപ്പോള്‍ താത്ക്കാലിക സെക്രട്ടറി സ്ഥാനം വഹിക്കുന്നത്.