ടോക്യോ ഒളിമ്പിക്‌സിനെതിരെ 80 ശതമാനം ജപ്പാന്‍കാരും എതിരെന്ന് സര്‍വ്വേ

0

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ടോക്യോയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സ് മാറ്റിവെക്കണമെന്ന ആവശ്യം ജപ്പാനില്‍ ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന സര്‍വേയില്‍ 80 ശതമാനം ജപ്പാന്‍കാരും ഇത്തവണ രാജ്യം ഒളിമ്പിക്‌സിന് ആതിഥ്യം വഹിക്കരുതെന്ന അഭിപ്രായമാണ് പങ്കുവെച്ചത്. ഒളിമ്പികസ് റദ്ദാക്കണമെന്ന് ടോക്യോയിലെ ഡോക്ടര്‍മാരുടെ സംഘടനയും ആവശ്യപ്പെട്ടു.

ജപ്പാനില്‍ കൊവിഡിന്റെ നാലാം തരംഗം ശക്തമാകുന്നതിനിടെ രാജ്യത്തെ അടിയന്തരാവസ്ഥ വെള്ളിയാഴ്ച നീട്ടിയിരുന്നു. ഇതിനിടയിലാണ് വിളിപ്പാടകലെയുള്ള ഒളിമ്പിക്‌സ് മാറ്റിവെക്കണമെന്ന മുറവിളി രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഉയരുന്നത്. കഴിഞ്ഞ ദിവസം ആസാഹി ശിംബുന്‍ നടത്തിയ സര്‍വേയില്‍ 43 ശതമാനം പേരും കായിക മാമാങ്കം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. 40 ശമാനം പേര്‍ മറ്റൊരവസരത്തിലേക്ക് നീട്ടിവെക്കണമെന്നും അഭിപ്രായപ്പെട്ടു. 14 ശതമാനം പേര്‍ മുന്‍നിശ്ചയിച്ചതു പ്രകാരം തന്നെ നടക്കട്ടെയെന്ന അഭിപ്രായക്കാരുമാണ്.