മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ഇകെ മാജി കൊവിഡ് ബാധിച്ച് മരിച്ചു. ല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. കേന്ദ്ര ഭക്ഷ്യ, സിവില്‍ സര്‍വീസ് മന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറി ആയിരുന്നു. കേരള കേഡര്‍ ഉദ്യോഗസ്ഥനായ ഇകെ മാജി 2015ല്‍ സംസ്ഥാനത്ത് ചീഫ് ഇലക്ട്രല്‍ ഓഫീസറായി പ്രവര്‍ത്തിക്കുമ്പോഴാണ് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയത്. തിരുവനന്തപുരംം കളക്ടറായും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും ജോലി ചെയ്തിരുന്നു. അസം സ്വദേശിയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായിരുന്നെങ്കിലും ഇന്നലെ രാത്രി മരണം സംഭവിക്കുകയായിരുന്നു. ആലപ്പുഴ സബ് കളക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. രണ്ടര വര്‍ഷംകൂടി സര്‍വീസ് ബാക്കിനില്‍ക്കെയാണ് വിടവാങ്ങിയത്. 1989 ബാച്ച് ഉദ്യോഗസ്ഥനാണ് ഇകെ മാജി.