ബാർജ് മുങ്ങി; 127 പേരെ കാണാനില്ലെന്ന് റിപ്പോർട്ട്

0

ശക്തമായ കാറ്റിലും മഴയിലും വിറങ്ങലിച്ച് ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവന്‍ തീരങ്ങള്‍. മുംബൈ കടലിൽ 3 ബാർജ് മുങ്ങി 127 കാണാതായതായി റിപ്പോർട്ടുണ്ട്.

നാവിക സേനയുടെ യുദ്ധക്കപ്പലുകളായ ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് കൊല്‍ക്കത്ത എന്നിവ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. ഐഎന്‍എസ് തല്‍വാര്‍ ഈ കപ്പലുകള്‍ക്ക് അകമ്പടിയായുണ്ട്. മുംബൈ മേഖലയിലെ എണ്ണപ്പാടങ്ങള്‍ക്ക് സുരക്ഷയൊരുക്കാനും നാവിക സേന കപ്പലുകള്‍ ശ്രമിക്കുകയാണ്

ടൗട്ടെ ചുഴലിക്കാറ്റ് തീരം തൊട്ടതോടെ മണിക്കൂറില്‍ 175 കിലോമീറ്റര്‍ വേഗതയിലായിട്ടുണ്ട്. ഇതോടെ ഈ സംസ്ഥാനങ്ങളിലൊക്കെ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാകുന്നത്. ആയിരക്കണക്കിന് മനുഷ്യരെ മാറ്റിപ്പാര്‍പ്പിച്ചു.

മരങ്ങള്‍ കടപുഴകി വീണ് വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. റോഡ് ഗതാതഗം താറുമാറായി. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഇറങ്ങി. ഹെലികോപ്ടറുകള്‍ അടക്കമുള്ള സംവിധാനം ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണ്.

ദേശീയ ദുരന്ത നിവാരണ സേന കര്‍മനിരതരായി രംഗത്തുണ്ട്. മരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് കനത്ത മഴയിലും കാറ്റിലും ഒറ്റപ്പെട്ടുപോയ 146 പേരെ രക്ഷപ്പെടുത്തി.