രാജ്യത്തെ കൊവിഡ് ബാധ അതിരൂക്ഷമായി തുടരുന്നു. 2,63,533 പേര്‍കക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 4329 പേര്‍ മരണമടയുകയും ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. രാജ്യത്താകെ 2,52,28,996 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. നിലവില്‍ രോഗ ബാധിതരായി 33.53,765 പേരാണുള്ളത്. രാജ്യത്ത് ഇതുവരെയായി 2,78,719 പേരാണ് മരിച്ചത്.
രണ്ടരക്കോടി കൊവിഡ് ബാധിതര്‍ ഉണ്ടാവുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയാണ് ആദ്യമായി രണ്ടരക്കോടി കൊവിഡ് രോഗികളില്‍ എത്തിയത്. 4,22,000 പേര്‍ ഇന്നലെ രോഗമുക്തരായി. നിലവില്‍ ചികിത്സയില്‍ ഇരിക്കുന്നവരുടെ എണ്ണം 33.53 ലക്ഷമായി കുറഞ്ഞു. മഹാരാഷ്ട്രയില്‍ മാത്രം ഇന്നലെ 1000 പേരാണ് മരണപ്പെട്ടത്.