HomeIndiaകൊവിഡ് മഹാമാരിയില്‍ അനാഥരായ കുട്ടികള്‍ക്ക് 10 ലക്ഷം പ്രഖ്യാപിച്ച് ജഗന്‍ മോഹന്‍ റെഡ്ഡി

കൊവിഡ് മഹാമാരിയില്‍ അനാഥരായ കുട്ടികള്‍ക്ക് 10 ലക്ഷം പ്രഖ്യാപിച്ച് ജഗന്‍ മോഹന്‍ റെഡ്ഡി

കൊവിഡ് മഹാമാരിയില്‍ അനാഥരാകുന്ന കുട്ടികള്‍ക്ക് ആശ്വാസമായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളുടെ അക്കൗണ്ടില്‍ സ്ഥിരനിക്ഷേപമായി പത്തുലക്ഷം രൂപ നല്‍കുമെന്നാണ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി അറിയിച്ചിരിക്കുന്നത്.

ബാങ്കുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. കുട്ടിക്ക് 25 വയസ്സാകുമ്പോള്‍ ഇതിന്റെ കാലാവധി കഴിയും. 6 ശതമാനമാണ് പലിശ. ഇത് കുട്ടിയുടെ രക്ഷകര്‍ത്താവിന് ലഭിക്കും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതെസമയം, കൊവിഡ് സാഹചര്യം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ആന്ധ്രപ്രദേശില്‍ ഏര്‍പ്പെടുത്തിയിരുന്ന ഭാഗിക ലോക്ക്ഡൗണ്‍ നീട്ടി. ഒരു മാസം കൂടി സംസ്ഥാനത്ത് കര്‍ഫ്യു തുടരുമെന്നും ജഗന്‍മോഹന്‍ റെഡ്ഡി വ്യക്തമാക്കി.

Most Popular

Recent Comments