ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ ഭാഗമായി എറണാകുളം റൂറല്‍ ജില്ലയില്‍ കര്‍ശന പരിശോധന തുടരുന്നു. നിയമലംഘനത്തിന് ഉച്ചവരെ 136 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 42 പേരെയാണ് ജില്ലയില്‍ മാത്രം അറസ്റ്റ് ചെയ്തത്. 60 വാഹനങ്ങള്‍ കണ്ടുകെട്ടി.
ജില്ല അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചാണ് പരിശോധന പുരോമിക്കുന്നത്. ജില്ലയില്‍ മാത്രം ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഡ്യൂട്ടിക്ക് വേണ്ടി 2000 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. മാസ്‌ക് ധരിക്കാത്തതിന് 298 പേര്‍ക്കെതിരെയും സാമൂഹ്യ അകലം പാലിക്കാത്തതിന് 346 പേര്‍ക്കെതിരെയും നടപടിയെടുത്തു. ജല്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തി,
ക്വാറന്റീനില്‍ കഴിയുന്നവരുടെ സുഖവിവരം അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് ഭക്ഷണവും മരുന്നും പൊലീസ് എത്തിച്ചു നല്‍കുന്നുണ്ട്.