HomeIndiaകൊവിഡ് പ്രതിരോധം; സ്റ്റാലിന് 50 ലക്ഷം കൈമാറി രജനീകാന്ത്

കൊവിഡ് പ്രതിരോധം; സ്റ്റാലിന് 50 ലക്ഷം കൈമാറി രജനീകാന്ത്

കൊവിഡിന്‌റെ രണ്ടാം തരംഗം വലിയ പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ ജനപ്രിയ തീരുമാനങ്ങളുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. സ്റ്റാലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകി ഒട്ടേറെ സിനിമാ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രജനീകാന്ത് 50 ലക്ഷം രൂപയുടെ ചെക്കാണ് കൈമാറിയത്. നടന്മാരും സഹോദരങ്ങളുമായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് ഒരു കോടി രൂപ ഇന്നലെ സംഭാവന നല്‍കിയിരുന്നു. നടന്‍ അജിത്ത് 25 ലക്ഷം രൂപയാണ് കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കിയത്.

രജനീകാന്തിന്റെ മകള്‍ സൗന്ദര്യയും ഭര്‍ത്താവ് വിശാഖനും ചേര്‍ന്ന് ഒരു കോടി രൂപ ധനസഹാായി നല്‍കി. പൊതുജനത്തിന് വലിയ ആശ്വാസം പകരുന്ന തീരുമാനങ്ങളെടുത്ത് ഇതിനോടകം തന്നെ മുന്നേറുകയാണ് സ്റ്റാലിന്‍.

 

Most Popular

Recent Comments