സേവനപാതയിൽ 131 വർഷങ്ങൾ പൂർത്തികരിച്ച് തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രം. വാർഷിക ആഘോഷ ഉദ്ഘാടനം മാനസികാരോഗ്യ കേന്ദ്രം അങ്കണത്തിൽ കോർപ്പറേഷൻ മേയർ അജിത ജയരാജൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷയായി. 14 ഏക്കർ സ്ഥലത്ത് കൊച്ചി മഹാരാജാവ് 1889ൽ പടിഞ്ഞാറേ കോട്ടയിൽ സ്ഥാപിച്ചതാണിത്. വാർഷിക ആഘോഷത്തിൻറെ ഭാഗമായി കേന്ദ്രത്തിലെ അന്തേവാസികൾ ,കൂട്ടിരിപ്പുക്കാർ,ജീവനക്കാർ, കുടുംബാംഗങ്ങൾ എന്നിവർക്ക് വേണ്ടി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്റ്റാഫ് അംഗങ്ങളും, സൊസൈറ്റി ഫോർ ഒക്കുപ്പേഷണൽ തെറാപ്പി യൂണിറ്റും സംയുക്തമായാണ് കലാപരിപാടികൾ സംഘടിപ്പിച്ചത്. കളക്ടർ എസ് ഷാനവാസ്, ഡെപ്യൂട്ടി ഡി എം ഓ ഡോ ടി ആർ രേഖ, സീനിയർ കൺസൾട്ടൻറ് ഡോ എസ് വി സുബ്രഹ്മണ്യൻ, സൊസൈറ്റി ഫോർ ഒക്കുപ്പേഷണൽ തെറാപ്പി ആൻഡ് റീഹാബിലിറ്റേഷൻ പ്രസിഡന്റ് കെ രാധാകൃഷ്ണൻ, എച്ച് എം സി അംഗങ്ങളായ വിശാലാക്ഷി,ബാലസുന്ദർ തുടങ്ങിയവർ പങ്കെടുത്തു.