ഏപ്രിൽ മുതൽ നിരക്ക് കൂട്ടാന്‍ വൊഡഫോണ്‍ ഐഡിയ. സുപ്രീം കോടതിയുടെ ‘എം ജി ആർ ‘വിധിയെ തുടർന്ന് വലിയ സാമ്പത്തിക ബാദ്ധ്യതയിലേക്ക് വീണ വൊഡാഫോൺ ഐഡിയ, മൊബൈൽ ഇൻറർനെറ്റ്, കോൾ നിരക്കുകൾ കുത്തനെ കൂട്ടാൻ സർക്കാരിന്റെ അനുമതി തേടി. നിലവിൽ ഒരു ജിബി ഡേറ്റയ്ക്ക് 4-5 രൂപയാണ് നിരക്ക് . ഏപ്രിൽ ഒന്നുമുതൽ ഇത് 7-8 മടങ്ങ് വർദ്ധിപ്പിച്ച് 35 രൂപയാക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. ഔട്ട് ഗോയിംങ് കോൾ നിരക്ക്,മിനുട്ടിന് ആറ് പൈസവീതം കൂട്ടണമെന്നും ആവശ്യമുണ്ട്. അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യു (എം ജി ആർ) ഇനത്തിൽ കേന്ദ്രസർക്കാരിന് നൽകാനുള്ള 53,000 കോടി രൂപയുടെ കുടിശ്ശിക വിട്ടുകിട്ടണമെന്ന് സുപ്രീംകോടതി വിധിയാണ് വൊഡാഫോൺ ഐഡിയാക്കി തിരിച്ചടിയായത്. കുടിശിക വീട്ടാൻ കമ്പനി 18 വർഷത്തെ സാവകാശം തേടിയെങ്കിലും ഫലമുണ്ടായിരുന്നില്ല. മാർച്ച് 17നകം കുടിശിക നീട്ടണമെന്നാണ് കോടതിയുടെ നിർദ്ദേശം. ഇതിനകം 3500 കോടി രൂപ മാത്രമാണ് കമ്പനി അടച്ചത്. ഭാരതി എയർടെൽ ഉൾപ്പെടെ 15ഓളം ടെലികോം സ്ഥാപനങ്ങളിൽ നിന്ന് ആകെ 1.47 ലക്ഷം കോടിരൂപയാണ് എം ജി ആർ കുടിശ്ശികയായി സർക്കാരിന് കിട്ടാനുള്ളത്. ഏകദേശം ഏഴ് കോടിയോളം ഡേറ്റാ വരിക്കാർ വൊഡാഫോൺ ഐഡിയായ്ക്കുണ്ട്.