മലപ്പുറം വളാഞ്ചേരിയില്‍ വെൻ്റിലേറ്റര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കൊവിഡ് ബാധിത മരിച്ചുവെന്ന് പരാതി. തിരൂര്‍ പുറത്തൂര്‍ സ്വദേശിനി ഫാത്തിമയാണ് മരിച്ചത്. 80 വയസായിരുന്നു. ഇന്നലെ രാത്രിയാണ് ഇവര്‍ മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം.
വെൻ്റിലേറ്റര്‍ സൗകര്യം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കൺട്രോൾ റൂമിലും അറിയിച്ചിരുന്നു. ആശുപത്രി അധികൃതരും ബന്ധുക്കളും നിരവധി തവണ വെൻ്റിലേറ്ററിന് വേണ്ടി ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. അയല്‍ ജില്ലകളില്‍ വരെ വെൻ്റിലേറ്ററിനായി പരിശ്രമിച്ചു. സോഷ്യല്‍ മീഡിയയിലൂടേയും വെൻ്റിലേറ്ററിനായി അന്വേഷണം നടത്തിയിരുന്നു.