മൃതദേഹം സംസ്‌കരിക്കാന്‍ 22000 രൂപ കേരളത്തിലും!

0

കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം സംസ്‌കാരിക്കാന്‍ കോട്ടയത്തെ സ്വകാര്യ ആംബുലന്‍സ് സര്‍വീസ് ഏജന്‍സി ആവശ്യപ്പെട്ടത് 20000 രൂപ. കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ച വ്യക്തിയുടെ മൃതദേഹം തൊട്ടടുത്തുള്ള മുട്ടമ്പലം ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ വേണ്ടിയാണ് ഇത്രയും വലിയ തുക ആവശ്യപ്പെട്ടത്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കോട്ടയം നാട്ടകം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭയ എന്ന സ്വകാര്യ ആംബുലന്‍സ് സര്‍വീസ് ഏജന്‍സിയിലെ ജീവനക്കാരനാണ് കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ ബന്ധുവിനോട് വില പേശല്‍ നടത്തിയത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് 11 കിലോമീറ്റര്‍ ദൂരം മാത്രമാണ് ശ്മശാനത്തിലേക്കുള്ളത് എന്നിരിക്കെയാണ് ഈ ഭീമന്‍ തുക മൃതദേഹം വെച്ച് വിലപേശിയത്. രണ്ട് ദിവസം മുമ്പ് മരിച്ച തലയോലപറമ്പ് സ്വദേശിനിയുടെ മൃതദേഹം സംസ്‌കരിക്കാനായി ഈ ആംബലന്‍സ് ഏജന്‍സി വാങ്ങിയത് 22000 രൂപയാണ്. ചിതാഭസ്മത്തിന് 500 രൂപ വേറെയും ഈടാക്കും. പിപിഇ കിറ്റും പരമാവധി ആയിരം രൂപയും മാത്രമാണ് മൃതദേഹം ശ്്മശാനത്തില്‍ എത്തിക്കാന്‍ വേണ്ടിവരുന്ന ചെലവ് എന്നിരിക്കെയാണ് ഈ ഭീമന്‍ തുക ഈടാക്കുന്നത്. വിഷയത്തില്‍ ജില്ലാ ഭരണകൂടവും ഇടപെട്ടിട്ടുണ്ട്.