ട്രെയിന്‍ മാര്‍ഗം കടത്തി കൊണ്ടുവരികയായിരുന്ന മദ്യശേഖരം വടകരയില്‍ പിടികൂടി. എക്‌സൈസും റെയില്‍വെ സംരക്ഷണ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചത്.
58 കുപ്പികളിലായി 38.625 ലിറ്റര്‍ ഗോവ വിദേശ മദ്യമാണ് പിടിച്ചെടുത്തത്. പരിശോധന തുടരുമെന്ന് ആർപിഎഫും എക്സൈസും അറിയിച്ചു. പ്രിവെൻ്റീവ് ഓഫീസർ പ്രമോദ് പുളിക്കൂലിൻ്റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ രാകേഷ് ബാബു, സന്ദീപ്, ഡ്രൈവർ ബബിൻ, ആർ. പി. എഫ് ഇൻസ്‌പെക്ടർ കെ. എം. സുനിൽകുമാർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പി. പി. ബിനീഷ്, ആർ. പി. എഫ്. കോൺസ്റ്റബിൾമാരായ ഷെറിൻ, മിഥുൻ എന്നിവർ പങ്കെടെത്തു.