വ്യാജ ഇ-മെയില്‍ ഐഡി ഉപയോഗിച്ച് പണം തട്ടുന്നു; പരാതിയുമായി മുല്ലപ്പള്ളി

0

തന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഉണ്ടാക്കി പണം തട്ടുന്നുവെന്ന് ആരോപിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പരാതി നല്‍കി. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ പര്‍ച്ചേസിനും ഗിഫ്റ്റ് നല്‍കാനുമായി പണം അടക്കാന്‍ ആവശ്യപ്പെട്ട് നിരവധി പേര്‍ക്ക് ഇമെയില്‍ ലഭിച്ചതായി പരാതിയില്‍ വ്യക്തമാക്കുന്നു. കെപിസിസി ഭാരവാഹികളടക്കം അന്വേഷിച്ചപ്പോഴാണ് മുല്ലപ്പള്ളി ഇക്കാര്യം അറിയുന്നത്. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ക്ക് ലഭിച്ച ഇ-മെയിലിന്റെ പകര്‍പ്പും പരാതിക്കൊപ്പം നല്‍കി.