സംസ്ഥാനത്ത് 18 മുതല്‍ 44 വയസുവരെയുള്ള മുന്‍ഗണന വിഭാഗത്തിന്റെ വാക്‌സിേേനഷന്‍ ആരംഭിക്കാനിരിക്കെ 2 ദിവസം കൊണ്ട് 1,90,745 പേര്‍ രജിസ്റ്റര്‍ ചെയ്തു. ആകെ 4.88 ലക്ഷത്തിലധികം പേരാണ് വെബ്‌സൈറ്റ് സന്ദര്‍ശിച്ചിരിക്കുന്നത്. ഇതില്‍ 40,000ത്തോളം പേര്‍ രേഖകള്‍ അപ്ലോഡ് ചെയ്തു. അനുബന്ധ രോഗത്തിനുള്ള രേഖകള്‍ അപ്ലോഡ് ചെയ്തവര്‍ക്കാണ് മുന്‍ഗണന. നിരസിച്ച അര്‍ഹരായവര്‍ക്ക് മതിയായ രേഖകള്‍ സഹിതം വീണ്ടും അപേക്ഷിക്കാം.
നാളെ മുതല്‍ കേരളത്തില്‍ 18 മുതല്‍ 44 വയസ് വരെ പ്രായമുള്ള മുന്‍ഗണന വിഭാഗത്തിന്റെ വാക്‌സിനേഷന്‍ ആരംഭിക്കും. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചു. https://covid19.kerala.gov.in/vaccine/എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ അപ്പോയ്ന്റ്‌മെന്റ് എസ്എംഎസ്, ആധാറോ മറ്റ് അംഗീകൃത തിരിച്ചറിയല്‍ രേഖയോ അനുബന്ധ രോഗത്തിന്റെ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം.