കൊറോണ (കോവിഡ് 19) വൈറസ് ബാധിച്ച് മരണം 3000 കടന്നതോടെ കൂടുതല്‍ ശകതമായ പ്രതിരോധ പ്രവര്‍ത്തനത്തിന് ലോക രാഷ്ട്രങ്ങള്‍. 69 പേര്‍ക്ക് വൈറസ് ബാധിച്ച അമേരിക്കയില്‍ കഴിഞ്ഞ ദിവസം ഒരാള്‍ മരിച്ചിരുന്നു. ഇന്ന് ഒരാള്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതോടെ കര്‍ശന യാത്രാനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ കൊറിയയില്‍ 3736 പേര്‍ക്ക് ബാധയേറ്റിട്ടുണ്ട്. ഇറാന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലൊക്കെ വൈറസ് അതിവേഘം പകരുന്നുണ്ട്. മരണ നിരക്കും കൂടിയതോടെയാണ് കൂടുതല്‍ ശക്തമായ നടപടികളിലേക്ക് ലോകം കടക്കുന്നത്.