സായുധ പൊലീസ് ആസ്ഥാനത്ത് നിന്ന് കാണാതായ വെടിയുണ്ടകള്‍ സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ച് ഊര്‍ജിതമാക്കുന്നു. ഇന്ന് തെളിവെടുപ്പ് നടത്തുമെന്ന് എഡിജിപി ടോമിന്‍ തച്ചങ്കരി അറിയിച്ചു. ചീഫ് സ്റ്റോറില്‍ നിന്നും എസ്എപി ക്യാമ്പിലേക്ക് നല്‍കിയിട്ടുള്ള വെടിയുണ്ടകളെല്ലാം ഹാജരാക്കനാണ് നിര്‍ദേശം. സിഎജി റിപ്പോര്‍ട്ടിലും പൊലീസ് നടത്തിയ ആഭ്യന്തര പരിശോധനയിലും വെടിയുണ്ടകളുടെ എണ്ണത്തില്‍ വൈരുദ്ധ്യമുണ്ടായ സാഹചര്യത്തിലാണ് വെടിയുണ്ടകള്‍ പരിശോധിക്കുന്നത്.