HomeIndiaആറാം മാസത്തിലേക്ക് ചുവടുവെച്ച് കര്‍ഷക സമരം

ആറാം മാസത്തിലേക്ക് ചുവടുവെച്ച് കര്‍ഷക സമരം

കേന്ദ്രസര്‍ക്കാരിന്റെ വിവാദ നിയമങ്ങള്‍ക്കെതിരെ സമരം കടുപ്പിച്ച് കര്‍ഷകര്‍. സമരം ആറാം മാസം തികയുന്ന മെയ് 26ന് കരിദിനമായി ആചരിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചു. 26ന് എല്ലാവരും വീടുകളിലും വാഹനങ്ങളിലും കടകളിലും കരിങ്കൊടി ഉയര്‍ത്തണമെന്ന് കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തു. അന്നേ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലവും കത്തിക്കും.

കര്‍ഷക നേതാവ് ബല്‍ബീര്‍ സിംഗ് ഓണ്‍ലൈന്‍ വാര്‍ത്തസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചു. കഴിഞ്ഞ സെപ്തംബറില്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍, ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭത്തില്‍ നിന്ന് രണ്ട് കര്‍ഷക സംഘടനകള്‍ പിന്മാറിയിരുന്നു. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ സമിതിയില്‍ നിന്ന് സര്‍ദാര്‍ വിഎം സിംഗിന്റെ നേതൃത്വത്തിലുള്ള കിസാന്‍ മസ്ദൂര്‍ സംഘട്ടനും, ചില്ല അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന ഭാരതീയ കിസാന്‍ യൂണിയന്‍ ഭാനുവെന്ന സംഘടനയുമാണ് പിന്മാറിയത്.

നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും കര്‍ഷകരുടെ ആവശ്യം അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. കര്‍ഷകരുടെ പ്രക്ഷോഭത്തിന് അന്താരാഷ്ട്ര തലത്തില്‍ പിന്തുണ ലഭിച്ചിരുന്നു. സമരത്തിന് മനുഷ്യാവകാശത്തെ മാനിച്ച് പരിഹാരം കാണണമെന്ന് യുഎന്‍ മനുഷ്യാവകാശ സംഘടനയും വ്യക്തമാക്കിയിരുന്നു.

Most Popular

Recent Comments