HomeKeralaസംസ്ഥാന സർക്കാർ തീവ്രവാദികൾക്കൊപ്പം: കെ സുരേന്ദ്രൻ

സംസ്ഥാന സർക്കാർ തീവ്രവാദികൾക്കൊപ്പം: കെ സുരേന്ദ്രൻ

ഇസ്രയേലിൽ ഹമാസ് തീവ്രവാദികളുടെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാൻ കൊച്ചി വിമാനത്താവളത്തിൽ സംസ്ഥാന സർക്കാർ പ്രതിനിധികൾ ആരും എത്താതിരുന്നത് തീവ്രവാദികളെ പ്രീണിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. പിണറായി സർക്കാർ മലയാളികൾക്കൊപ്പമല്ല തീവ്രവാദികൾക്കൊപ്പമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

വിദേശത്ത് ആതുരസേവനത്തിനിടെ ഒരു മലയാളി പെൺകുട്ടി കൊല്ലപ്പെട്ടിട്ടും ഭരണ-പ്രതിപക്ഷ പാർട്ടിയിലെ നേതാക്കൾ പ്രതികരിക്കാതിരിക്കാനായിരുന്നു മത്സരിച്ചത്. സൗമ്യക്ക് അനുശോചനം അർപ്പിച്ച് ഇട്ട പോസ്റ്റ് മുഖ്യമന്ത്രിയും ഉമ്മൻചാണ്ടിയും പിൻവലിച്ചത്  മതതീവ്രവാദികളെ സന്തോഷിപ്പിക്കാനായിരുന്നു. സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ശക്തമായി ഇടപെട്ടു. മൃതദ്ദേഹം ഏറ്റുവാങ്ങാൻ കേന്ദ്രമന്ത്രി വി മുരളീധരൻ ഡൽഹി വിമാനത്താവളത്തിൽ നേരിട്ടെത്തുകയും ചെയ്തു. എന്നാൽ സംസ്ഥാന സർക്കാരിൻ്റെ പ്രവൃത്തി മലയാളികൾക്ക് അപമാനകരമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Most Popular

Recent Comments