തലശ്ശേരി തീർദേശ മേഖലയിൽ കടലേറ്റം ശക്തം.കൊടുവള്ളി, മണക്കാ ദ്വീപ്, പാലിശ്ശേരി കടൽ പാലം ഗോപാല പേട്ട, തലായി മാക്കൂട്ടം പെട്ടി പാലം മേഖലകളിലാണ് കടൽ വെള്ളം കരയിലേക്ക് ഇരച്ച് കയറിയത്.
ആളുകൾ തിങ്ങി പാർക്കുന്ന പെട്ടി പാലം കോളനിയിൽ തിരമാലകൾ കടൽഭിത്തി മറികടന്ന് വീടുകളിലേക്ക് ഇരച്ച് കയറി. ഇവിടെയുള്ള കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ധർമ്മടം പോലീസ് സ്റ്റേഷൻ പരിധിയിലെ സാമിക്കുന്ന് ഭാഗത്തും കടലേറ്റ മുണ്ടായി. ഇവിടെ നിന്നും ആളുകളോട് താൽകാലികമായി മാറി താമസിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
മഴ ‘കനക്കുകയും കടലേറ്റം രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിൽ പുന:രധിവാസ ക്യാമ്പ് തുറന്നിട്ടുണ്ട്. കടലേറ്റ പ്രദേശങ്ങൾ എഎൻ.ഷംസീർ എം.എൽ.എ., നഗരസഭ ചെയർപേഴ്സൻ ജുമുന റാണി തഹസിൽദാർ, എ.സി.പി.വി.സുരേഷ് തുടങ്ങിയവർ സന്ദർശിച്ചു