ഇന്ത്യയിലെ നിലവിലെ സ്ഥിതി ആശങ്കപ്പെടുത്തുന്നതെന്ന് ലോകാരോഗ്യ സംഘടന മേധാവി. കോവിഡ് വ്യാപനം ഗുരുതരമായ നിലയിലാണ്. രണ്ടാം കോവിഡ് തരംഗത്തില്‍ മരണ നിരക്ക് ഉയരുകയാണെന്നും മേധാവി ടെഡ്രോസ് അദാനോം ഗബ്രിയോസിസ് പറഞ്ഞു.
ലോകത്തെ കോവിഡ് കണക്കെടുത്താല്‍ അതില്‍ പകുതിയും ഇന്ത്യയിലാണ്. ഇന്ത്യയിലേക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും എത്തിക്കുന്നുണ്ട്.
ഇന്ത്യയിലെ നിലവിലെ സ്ഥിതിക്ക് കാരണമായത് സാമൂഹിക അകലം പാലിക്കാതെയുള്ള മത രാഷ്ട്രീയ കൂടിച്ചേരലുകളാണ്. സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കാജനകമാണ്. ഇന്ത്യയിലെ മരണസംഖ്യ 2.62 ലക്ഷമായിട്ടുണ്ട്.





































