കൊവിഡ് ബാധിച്ച് മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പ് നല്‍കി കെജ്രിവാള്‍ 

0

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. വേദനാജനകമായ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പല കുടുംബങ്ങളിലും ഒന്നിലധികം പേര്‍ മരണപ്പെടുന്ന സാഹചര്യം ആണുള്ളത്. നിരവധി കുട്ടികള്‍ക്ക് അവരുടെ രക്ഷിതാക്കളെ നഷ്ടപ്പെട്ടു. അവരുടെ വേദന ഈ സര്‍ക്കാര്‍ മനസിലാക്കുന്നു. അവര്‍ക്ക് സൗജന്യ വിദ്യാഭ്യാലം നല്‍കാന്‍ തയ്യാറാണെന്നും കെജ്രിവാള്‍ പറഞ്ഞു.

സംസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികള്‍ വിശദീകരിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അരവിന്ദ് കെജ്രിവാള്‍ ഇക്കാര്യം അറിയിച്ചത്. കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ ഡല്‍ഹിയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് വരുന്നുണ്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ശതമാനത്തില്‍ എത്തിയിട്ടുണ്ട്. ഇന്ന് 8500 കേസുകള്‍ മാത്രമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.