മെഡിക്കല്‍ ആവശ്യവസ്തുക്കള്‍ക്ക് സര്‍ക്കാര്‍ വില നിശ്ചയിച്ചു

0

മെഡിക്കല്‍ ആവശ്യവസ്തുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വില നിശ്ചയിച്ചു. അവശ്യവസ്തു നിയമപ്രകാരമാണ് വിജ്ഞാപനം.

ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിന് വേണ്ട മാസ്‌ക്, ഗ്ലൗസ്, പിപിഇ കിറ്റ് അടക്കമുള്ള വസ്തുക്കളുടെ വിലയാണ് നിശ്ചയിച്ചിരിക്കുന്നത്.

പിപിഇ കിറ്റ് -273 രൂപ
എന്‍95 മാസ്‌ക് -22 രൂപ
ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്-3 രൂപ
ഫെയ്‌സ് ഷീല്‍ഡ്- 21 രൂപ
സര്‍ജിക്കല്‍ ഗ്ലൗസ്-65 രൂപ

നേരത്തെ പള്‍സ് ഓക്‌സിമീറ്ററുകളുടെ വില വിതരണക്കാരും വില്‍പ്പനക്കാരും സ്വയം നിയന്ത്രിക്കുമെന്ന് അറിയിച്ചിരുന്നു. ഇയര്‍ന്ന എംആര്‍പിയുടെ മറവില്‍ അമിത ലാഭത്തില്‍ ഓക്‌സിമീറ്ററുകള്‍ വില്പന നടത്തുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്നാണ് വില നിയന്ത്രിക്കാനായി വിതരണ, വില്പന സംഘടനകള്‍ തയ്യാറായത്.