കൊവിഡ് മാനദണ്ഡം കാറ്റില്‍ പറത്തി ഉദ്ഘാടനം; എംപിയും എംഎല്‍എയുമടക്കം പങ്കെടുത്തത് നൂറിലേറെ പേര്‍

0

ഇടുക്കി, കട്ടപ്പന നഗരസഭയില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ച് ഡോമിസിലറി കെയര്‍ സെന്ററിന്റെ ഉദ്ഘാടന ചടങ്ങ്. ജനപ്രതിനിധികള്‍ ഉള്‍പ്പടെ നൂറിലേറെ പേരാണ് സാമൂഹ്യ അകലം പാലിക്കാതെ ചടങ്ങില്‍ സന്നിഹിതരായത്.

ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്, എംഎല്‍എ റോഷി അഗസ്റ്റിന്‍, കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ജോബി എന്നിവര്‍ പങ്കെടുത്തു. കട്ടപ്പന നഗരസഭ പരിധിയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനിടെയാണ് ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ ഭാഗത്തുനിന്നും ഗുരുതരമായ അനാസ്ഥ ഉണ്ടായിരിക്കുന്നത്.