പ്രതിപക്ഷം മുന്നോട്ട് വന്നില്ല, ഒലി വീണ്ടും നേപ്പാള്‍ പ്രധാനമന്ത്രി

0

വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടിട്ടും കെ പി ശര്‍മ ഒലി തന്നെ നേപ്പാള്‍ പ്രധാനമന്ത്രി. രാഷ്ട്രപതി വിദ്യ ദേവി ഭണ്ഡാരിയാണ് പ്രധാനമന്ത്രിയായി വീണ്ടും ഒലിയെ നിയമിച്ചത്.

വിശ്വാസ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി ഒലിയെ പരാജയപ്പെടുത്തിയെങ്കിലും സര്‍ക്കാരുണ്ടാക്കാന്‍ പ്രതിപക്ഷം മുന്നോട്ട് വന്നിരുന്നില്ല. സര്‍ക്കാര്‍ രൂപീകരണത്തിന് വ്യാഴാഴ്ച രാത്രി ഒന്‍പത് മണിക്കുള്ളില്‍ കക്ഷികള്‍ മുന്നോട്ട് വരണമെന്ന് പ്രസിഡണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞും ആരും വന്നില്ല. ഇതേ തുടര്‍ന്നാണ് നേപ്പാള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 78(3) പ്രകാരം ഒലിയെ വീണ്ടും നിയമിച്ചത്. 30 ദിവസത്തിനുള്ളില്‍ വിശ്വാസ വോട്ട് നേടാനായില്ലെങ്കില്‍ രാജ്യം പൊതു തിരഞ്ഞെടുപ്പിലേക്ക് നീങ്ങും.