HomeIndiaസെന്‍ട്രല്‍ വിസ്തയുടെ നിര്‍മ്മാണ ചെലവ് 20000 കോടി; വ്യാപക വിമര്‍ശനം

സെന്‍ട്രല്‍ വിസ്തയുടെ നിര്‍മ്മാണ ചെലവ് 20000 കോടി; വ്യാപക വിമര്‍ശനം

കൊവിഡ് വ്യാപനം രാജ്യത്ത് അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലും പ്രധാനമന്ത്രിക്ക് പുതിയ വസതി അടക്കം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്തയുടെ നിര്‍മ്മാണം പുരോഗമിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനം. പ്രതിപക്ഷ പാര്‍ട്ടികളും ചരിത്രകാരന്മാരും പദ്ധതി നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. സെന്‍ട്രല്‍ വിസ്തക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്തെത്തിയിരുന്നു.

എന്നാല്‍ സെന്‍ട്രല്‍ വിസ്തയുടെ നിര്‍മ്മാണത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് വിലക്കേര്‍പ്പെടുത്തി. പുതിയ പാര്‍ലമെന്റ് മന്ദിരം, ഉപരാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഓഫീസും വസതിയും, കേന്ദ്ര സെക്രട്ടറിയേറ്റിനായി 11 മന്ദിരങ്ങളെല്ലാം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്തയുടെ ചെലവ് 20000 കോടി രൂപയാണ്.

കൊവിഡ് മഹാമാരിക്കാലത്ത് ഓക്‌സിജനും വാക്‌സിനും വേണ്ടി ജനം നെട്ടോട്ടമോടുമ്പോള്‍ പദ്ധതി നിര്‍ത്തിവെക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ചരിത്രകാരി റോമില ഥാപ്പര്‍ ഉള്‍പ്പടെ 76 പ്രമുഖര്‍ പ്രധാനമന്ത്രിക്ക് ഇതിനെതിരെ കത്തെഴുതിയിട്ടുണ്ട്.

അതെസമയം, നിര്‍മാണ സ്ഥലത്ത് തൊഴിലാളികള്‍ സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് താമസിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ക്കടക്കം സെന്‍ട്രല്‍ വിസ്തയുടെ ചിത്രം പകര്‍ത്തുന്നതില്ഡ CPWD വിലക്കേര്‍പ്പെടുത്തി.

Most Popular

Recent Comments