ഇന്ത്യയിലെ മത, രാഷ്ട്രീയ പരിപാടികള്‍ കൊവിഡ് വ്യാപനത്തിന് കാരണമായെന്ന് ലോകാരോഗ്യസംഘടന

0

മത, രാഷ്ട്രീയ പരിപാടികള്‍ മൂലമാണ് ഇന്ത്യയിലെ കൊവിഡ് വ്യാപനം അതിരൂക്ഷമായ അവസ്ഥയിലേക്ക് എത്തിച്ചതിന് കാരണമായതെന്ന് ലോകാരോഗ്യസംഘടന. ഓരോ ആഴ്ചയും പുറത്തിറക്കുന്ന കൊവിഡ് അപ്‌ഡേറ്റ് ആയ ;വീക്ക്‌ലി എപിഡെമിയോളജിക്കല്‍ അപ്‌ഡേറ്റിന്റെ’ ഏറ്റവും അവസാന ലക്കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബുധനാഴ്ചയാണ് ഈ അപ്‌ഡേറ്റ് പുറത്തിറക്കിയത്.

കൊവിഡ് രോഗബാധ വീണ്ടും വര്‍ധിക്കുന്ന രാജ്യത്തെ വിവിധ വേരിയെന്റുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. വൈറസ് ബാധ വര്‍ധിക്കാന്‍ പല കാരണങ്ങളുണ്ട്. വിവിധ മത, രാഷ്ട്രീയ പരിപാടികള്‍ ഈ കാരണങ്ങളില്‍ ഉള്‍പ്പെട്ടവയാണ്. സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ ഇടപഴകിയതും ആരോഗ്യ സംവിധാനങ്ങള്‍ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കാതെ പോയതും ഇവയില്‍ പെടുന്നുവെന്നും അപ്‌ഡേറ്റില്‍ ചൂണ്ടിക്കാട്ടുന്നു.

കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം ആഗോള ഉത്കണ്ഠയെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു. ആദ്യമായി കണ്ടെത്തിയ ബി.1.617 എന്ന വകഭേദത്തെയാണ് വേരിയെന്റ് ഓഫ് കണ്‍സേണ്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. അതിവ്യാപനശേഷി ഈ വകഭേദത്തിന്‍ ഉള്ളതിനാലാണ് നടപടി.