ചെന്നൈയില്‍ ചികിത്സ ലഭിക്കാതെ ആറ് രോഗികള്‍ മരിച്ചു. ചെന്നൈയിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലാണ് സംഭവം. ആംബുലന്‍സിലുണ്ടായിരുന്ന കൊവിഡ് ബാധിതനും മരിച്ചവരില്‍ ഉള്‍പ്പെടും. കിടക്ക ഒഴിവില്ലാത്തതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാകാതെ പോയത്.
ഇന്നലെ വൈകീട്ട് മുതല്‍ ചെന്നൈയിലെ വിവിധ ആശുപത്രികളില്‍ രോഗികളുടെ തിരക്കാണ്. പല ആശുപത്രികളിലും ഓക്‌സിജന്റെ കുറവുണ്ട്. രോഗികളെ പ്രവേശിപ്പിച്ചാലും ചികിത്സിക്കാന്‍ കഴിയാത്ത സ്ഥിതിയും ചിലയിടങ്ങളിലുണ്ട്. ചിലര്‍ കിടക്ക ഇല്ലാത്തതിനാല്‍ ആശുപത്രിയുടെ പുറത്താണ് കിടന്നിരുന്നത്. ഇത്തരത്തില്‍ കിടക്ക ഇല്ലാത്തതിനാല്‍ ചികിത്സ കാത്ത് പുറത്ത് കിടന്ന രോഗികളാണ് മരിച്ചത്. പുറത്ത് കിടക്കുന്ന മറ്റ് രോഗികള്‍ക്ക് ബദല്‍ ചികിത്സ ഒരുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്ന് അധികൃതര്‍ അറിയിച്ചു.