ദിവസങ്ങളായി തുടരുന്ന പാലസ്തീന്‍ ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമങ്ങളുമായി അമേരിക്ക. ഇതിൻ്റെ ഭാഗമായി ചര്‍ച്ചകള്‍ക്കായി ദൂതനെ അയച്ചു. പ്രതിരോധ സെക്രട്ടറിയുടെ ഡെപ്യൂട്ടി അസിസ്റ്റൻ്റിനെയാണ് ചര്‍ച്ചകള്‍ക്കായി നിയോഗിച്ചത്. പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ചു.
ഇസ്രായേലിലേക്ക് തുരുതുരാ റോക്കറ്റുകള്‍ അയക്കുന്ന പാലസ്തീന് കനത്ത് തിരിച്ചടിയാണ് ഇസ്രായേല്‍ നല്‍കുന്നത്. ഭീകര സംഘടനയായ ഹമാസിൻ്റെ ഉന്നത നേതാവ് ഇന്നലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഗാസ സിറ്റി കമാണ്ടര്‍ ബസേം ഇസ്സയാണ് കൊല്ലപ്പെട്ടത്. 1500ല്‍ അധികം റോക്കറ്റുകളാണ് ഹമാസ് ഇസ്രായേലിലേക്ക് തൊടുത്തത്.
ഇതിനിടെ പ്രശ്‌നം പരിഹരിക്കാന്‍ നാലംഗ അന്താരാഷ്ട്ര ക്വാര്‍ട്ടറിൻ്റെ അടിയന്തര യോഗം വിളിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുകയാണോ എന്ന ആശങ്കയുണ്ടെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അൻ്റോണിയോ ഗ്യൂട്ടറെസ് പറഞ്ഞു.