സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മറ്റന്നാള്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് നല്‍കിയിട്ടുണ്ട്. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
തെക്കു-കിഴക്കന്‍ അറബിക്കടലില്‍ വെള്ളിയാഴ്ചയോട് കൂടി ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ന്യൂനമര്‍ദ്ദം ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറും. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴയുണ്ടാകും. ഞായറാഴ്ച 13 ജില്ലകളിലാണ് ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 15ന് ലക്ഷദ്വീപില്‍ അതിതീവ്ര മഴ പെയ്യുമെന്നും അറിയിപ്പുണ്ട്.